മരിയഭക്തിയില്‍ വളരണമെന്നാഗ്രഹമുണ്ടോ? ഇതാ ചില നിര്‍ദ്ദേശങ്ങള്‍

ക്രൈസ്തവസഭയില്‍ ആദിമകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഒന്നാണ് മരിയഭക്തി. കുരിശില്‍ കിടന്നുകൊണ്ട് ഈശോ യോഹന്നാന് അമ്മയെ ഏല്പിച്ചുകൊടുത്തതു മുതല്‍ ഈ ഭക്തിയുടെ തുടക്കം കുറിച്ചിട്ടുണ്ട്.

മരിയഭക്തിയുടെ പ്രധാനഭാഗമാണ് മറിയത്തോടുള്ള പ്രാര്‍ത്ഥനകള്‍. ഇതില്‍ മുഖ്യമായുള്ളത് ജപമാല പ്രാര്‍ത്ഥനയാണ്. എന്നാല്‍ ചൊല്ലിത്തീര്‍ക്കുന്ന ജപമാലകളുടെ എണ്ണം മാത്രം നോക്കി അനുഗ്രഹം കിട്ടുമെന്ന് വിചാരിക്കരുത്. വാചികമായ പ്രാര്‍ത്ഥനയും ആന്തരികമായ ധ്യാനവും ഒരുമിച്ചുപോകണ്ടേ ഒന്നാണ് ജപമാല പ്രാര്‍ത്ഥനയെന്നാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനായ റവ. ഡോ മൈക്കിള്‍ കാരിമറ്റം ഇതേക്കുറിച്ച് പറയുന്നത്.

മാതാവിനോടുള്ള പ്രാര്‍ത്ഥനയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്നവയാണ് നൊവേനകള്‍. എന്നാല്‍ നൊവേന പ്രാര്‍ത്ഥനയും അന്ധവിശ്വാസമായി മാറരുത്. എട്ടു നോമ്പും പതിനഞ്ചുനോമ്പും മൂന്നു നോമ്പും മരിയഭക്തിയുടെ പ്രകടമായ ആചരണങ്ങളാണ്.
മാതാവിന്റെ ദേവാലയങ്ങളിലേക്കുള്ള തീര്‍ത്ഥാടനങ്ങളും മരിയഭക്തിയുടെ ഭാഗമാണ്. വെന്തീങ്ങയും കൊന്തയും കഴുത്തില്‍ അണിയുന്നതും മാതാവിനോടുള്ള ഭക്തിയുടെ പ്രകടനങ്ങളാണ്.

ഇവയെല്ലാം നല്ലതാകുമ്പോഴും മരിയഭക്തി കാര്യസാധ്യത്തിനുള്ള കുറുക്കുവഴിയായി പരിഗണിക്കരുത്. മരിയഭക്തി മറിയത്തെ അമ്മയായി സ്വീകരിക്കലാണ്. അമ്മയുടെ വിശ്വാസവും അനുസരണവും ദാരിദ്ര്യവും ദാസീഭാവവും സ്വന്തമാക്കി സ്വീകരിക്കലാണ്. ഇതുകൂടാതെയുള്ള മരിയഭക്തി യഥാര്‍ത്ഥ മരിയഭക്തിയല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.