മര്‍ലിന്‍ മണ്‍റോ ശുദ്ധീകരണസ്ഥലത്തോ? ടിവി താരത്തിന്റെ ദര്‍ശനം ചര്‍ച്ചയാകുന്നു

മര്‍ലിന്‍ മണ്‍റോ എന്ന പേര് സിനിമാപ്രേമികള്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.സൗന്ദര്യത്തിന്റെ പേരില്‍ ഏറെ പ്രശംസിക്കപ്പെട്ട നടിയായിരുന്നു മര്‍ലിന്‍.

ഇപ്പോള്‍ മര്‍ലിന്‍ മണ്‍റോയെക്കുറിച്ച് ഒരു ടിവി പ്രോഗ്രാമില്‍ പട്രീഷ്യ സാന്‍ഡോവല്‍ എന്ന വ്യക്തി പങ്കുവച്ച ചില കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
ശുദ്ധീകരണാത്മാക്കളോട് വളരെയധികം ഭക്തിയുള്ള വ്യക്തിയാണ് പട്രീഷ്യ. അത്ര നല്ലതല്ലാത്തഒരു ഭൂതകാലം ഈ വ്യക്തിക്കുണ്ട്. മൂന്നു അബോര്‍ഷന്‍ നടത്തുകയും മയക്കുമരുന്നിന് അടിമയുമായിരുന്നു. ഇതിന് ശേഷമാണ് വിശ്വാസജീവിതത്തിലേക്ക് വന്നത്. പതിനഞ്ചുവര്‍ഷത്തോളമായി ശുദ്ധീകരണസ്ഥലത്തെആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയും സഹനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. പണം കൊടുത്ത് വിശുദ്ധ കുര്‍ബാന ചൊല്ലിച്ച് അനേകരെ ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

ഇങ്ങനെയുള്ള പട്രീഷ്യയാണ് താന്‍ കണ്ട ഒരുസ്വപ്‌നത്തെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്,.
ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന മര്‍ലിന്‍ മണ്‍റോയെ താന്‍ കണ്ടുവെന്നാണ് പട്രീഷ പറയുന്നത്. ശുദ്ധീകരണസ്ഥലത്തെ താഴ്ന്ന ലെവലിലായിരുന്നു മര്‍ലിന്‍ മണ്‍റോ. നരകത്തോട് ചേര്‍ന്ന സ്ഥലമാണ് ഇത്.

പൊള്ളലേറ്റ് മര്‍ലിന്‍ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു, ദൈവത്തിന്റെ സ്വരവും താന്‍സ്വപ്‌നത്തില്‍ കേട്ടതായി അവര്‍ പറയുന്നു. എനിക്ക് അവളുടെ കുട്ടിക്കാലത്തോട് സഹതാപവും കരുണയുംതോന്നുന്നുവെന്നും ചെറുപ്പകാലത്തെ മുറിവുകളുടെ ഇരയാണ് അവളെന്നുമായിരുന്നു ദൈവത്തിന്റെ വാക്കുകള്‍.

തുടര്‍ന്ന് താന്‍ കണ്ട സ്വപ്‌നത്തിന്‌റെ രണ്ടാംഭാഗവും അവര്‍ വിശദീകരിച്ചു. വെള്ള വസ്ത്രം ധരിച്ച് മര്‍ലിന്‍ മണ്‍റോ നടന്നുവരുന്നതായിട്ടാണ് ആ സ്വപ്‌നംകണ്ടത്. പെട്ടെന്ന് അടുത്ത നിമിഷം എല്ലാം ബ്ലായ്ക്ക് ആന്റ് വൈറ്റായി.

മര്‍ലിന്‍ മണ്‍റോയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ടിവി പ്രോഗ്രാമില്‍ അവര്‍ ഓര്‍മ്മിപ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.