ലോക്ക് ഡൗണ്‍കാലത്ത് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് മാര്‍ക്ക് വാല്‍ബര്‍ഗ്

മാര്‍ച്ച് 15 ന് ശേഷം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത സന്തോഷത്തിന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗ്. ലോക്ക് ഡൗണും കൊറോണയും കാരണം വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ അനേകം കത്തോലിക്കരില്‍ ഒരാളാണ് ഇദ്ദേഹവും.

ഈ സാഹചര്യത്തിലാണ് ജൂലൈ 20 ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന്റെ സന്തോഷം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിവ്യകാരുണ്യം സ്വീകരിച്ചതിന്റെ സന്തോഷം അദ്ദേഹത്തിന്റെ വാക്കുകളിലും മുഖത്തും പ്രകടവുമാണ്. തന്റെ ആരാധകര്‍ക്ക് സ്‌നേഹവും ദൈവാനുഗ്രഹങ്ങളും നേരാനും വാല്‍ബെര്‍ഗ് മറന്നില്ല. ഹോളിവുഡില്‍ വിശ്വാസജീവിതം നയിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്.

ക്രിസ്തീയമായ കുടുംബജീവിതം നയിക്കുന്ന, നാലു മക്കളുടെ പിതാവുമാണ്. പല സെലിബ്രിറ്റികളും തങ്ങളുടെ വിശ്വാസജീവിതം രഹസ്യമാക്കാന്‍ ആഗ്രഹിക്കാത്തപ്പോള്‍ അത് തുറന്നുപറഞ്ഞിട്ടുളള വ്യക്തി കൂടിയാണ് മാര്‍ക്ക് വാല്‍ബര്‍ഗ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.