വിവാഹത്തിന്റെ സൗന്ദര്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക, ജൂണ്‍ മാസത്തെ പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം

വത്തിക്കാന്‍സിറ്റി: ജൂണിലെ പ്രത്യേക പ്രാര്‍ത്ഥനാവിഷയമായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത് വിവാഹജീവിതത്തിന്റെ സൗന്ദര്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്. പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കാണ് ഇതു സംബന്ധിച്ച് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിവാഹം എന്നത് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു യാത്രയാണ്. ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന ഈ യാത്രയില്‍ ഭാര്യയും ഭര്‍ത്താവും ഒരിക്കലും തനിച്ചല്ല, ക്രിസ്തു അവരെ അനുഗമിക്കുന്നുണ്ട്. സന്ദേശത്തില്‍ പാപ്പാ പറഞ്ഞു. വിവാഹജീവിതം ഒരിക്കലും ഒരു സോഷ്യല്‍ ആക്ടല്ല, അത് ഹൃദയത്തില്‍ നിന്നുള്ള ദൈവവിളിയാണ്. ജീവിതകാലം മുഴുവന്‍ നിലനില്ക്കുന്ന ബോധപൂര്‍വ്വമായ തീരുമാനമാണ്. പ്രത്യേകമായ ഒരുക്കവും അതിന് വേണം. എന്നാല്‍ ഒരു കാര്യം ഒരിക്കലും മറക്കരുത്. ദൈവത്തിന് നമ്മെക്കുറിച്ച് ഒരു സ്വപ്‌നമുണ്ട്. പാപ്പ പറഞ്ഞു.
പ്രെയര്‍ നെറ്റ് വര്‍ക്കിന് 170 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ പാപ്പായുടെ വീഡിയോ ചേര്‍ത്തുള്ള പ്രെയര്‍ നെറ്റ് വര്‍ക്ക് 2016 മുതല്ക്കാണ് ആരംഭിച്ചത്. അമ്പത് മില്യന്‍ കത്തോലിക്കര്‍ ഈ പ്രെയര്‍ നെറ്റ് വര്‍ക്കില്‍ ജോയ്ന്‍ ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.