ഉണ്ണീശോയെ കൈകളില്‍ വഹിച്ചതുപോലെ പരിശുദ്ധ അമ്മ നമ്മെയും കൈകളില്‍ കരുതിക്കോളും: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഉണ്ണീശോയെ കൈകളില്‍ വഹിച്ചതുപോലെ പരിശുദ്ധ അമ്മ നമ്മെയും കൈകളില്‍ വഹിച്ചുകൊള്ളുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

പുല്‍ക്കൂട്ടില്‍ ഉണ്ണീശോ മറിയത്തിന്റെ ഒപ്പമാണ്. ഇതുപോലെ പരിശുദ്ധ അമ്മ നമ്മോടൊപ്പമുണ്ട്. നമ്മെ കൈകളിലെടുക്കാന്‍ അമ്മ തയ്യാറാണ്. സ്വപുത്രനെ സംരക്ഷിക്കുകയും കൈകളില്‍ വഹിക്കുകയും ചെയ്തതുപോലെ നമ്മെ ഒാരോരുത്തരെയും കൈകളില്‍ വഹിക്കാന്‍ അമ്മ സന്നദ്ധയാണ്. മാതൃസഹജമായ വാത്സല്യത്തോടെ ഉണ്ണീശോയെ നോക്കിയതുപോലെ അമ്മ നമ്മെയും നോക്കുന്നു.

മാതാവിന്റെ സഹായത്തോടെ പുതുവര്‍ഷത്തില്‍ നമുക്ക് ആത്മീയമായി വളരാന്‍ കഴിയുമെന്നും പാപ്പ പറഞ്ഞു. ദൈവവുമായി നമ്മെ ബന്ധിപ്പിക്കുന്ന പാലം മാത്രമല്ല മേരി. അവള്‍ അതിലുംകൂടുതലാണ്. അവള്‍ ഒരു വഴിയാണ്. ദൈവത്തിലേക്ക് നമ്മെ എത്തിക്കാനുള്ള വഴി, അവളിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് ദൈവത്തിലെത്താം. ക്രിസ്തു എന്നത് അമൂര്‍ത്തമായ ആശയമല്ലെന്നും പാപ്പ പറഞ്ഞു. അവിടുന്ന് മനുഷ്യാവതാരം ചെയ്ത യാഥാര്‍ത്ഥ്യമാണ്. സ്ത്രീയില്‍ നിന്ന് പിറന്നവനാണ്. പാപ്പ പറഞ്ഞു.

ദൈവമാതൃത്വ തിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.