ദേവാലയം തുറന്നാലും മേരിലാന്റില്‍ ദിവ്യകാരുണ്യ സ്വീകരണത്തിന് വിലക്ക്

മേരിലാന്റ് കൗണ്ടി: മേരിലാന്റില്‍ ദേവാലയങ്ങള്‍ തുറന്നാലും ദിവ്യകാരുണ്യസ്വീകരണത്തിന് വിലക്ക്. മതപരമായ ചടങ്ങുകള്‍ക്കിടയില്‍ അതിന് മുമ്പോ ശേഷമോ ഇടയിലോ യാതൊരുതരത്തിലുള്ള പാനീയം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല എന്നാണ്ഹൗവാര്‍ഡ് കൗണ്ടി എക്‌സിക്യൂട്ടീവ് കാല്‍വിന്‍ ബോളിന്റെ ഓര്‍ഡര്‍.

ക്രൈസ്തവ ആരാധനാലയങ്ങള്‍, സിനഗോഗുകള്‍, ക്ഷേത്രങ്ങള്‍, മോസ്‌ക്കുകള്‍, ഇന്റര്‍ഫെയ്ത്ത് സെന്ററുകള്‍ എന്നിവയ്‌ക്കെല്ലാം പൊതുവായിട്ടാണ് നിയമം ബാധകമാകുന്നത്. വിശുദ്ധ കുര്‍ബാനയുടെ കേന്ദ്രഭാഗമാണ് ദിവ്യകാരുണ്യസ്വീകരണം. ഈ നിയമം വരുന്നതോടെയാണ് ദിവ്യകാരുണ്യസ്വീകരണവും തടസ്സപ്പെട്ടിരിക്കുന്നത്.

നാളെ മുതല്‍ മേരിലാന്റില്‍ ദേവാലയങ്ങള്‍ തുറക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.