ഇന്ന് ദൈവമാതൃത്വ തിരുനാള്‍

അമ്മേ എന്ന വിളിയില്‍ അലിഞ്ഞുപോകാത്ത ഏതു സങ്കടങ്ങളാണ് ഉള്ളത്? എല്ലാ വിഷമങ്ങള്‍ക്കുമുള്ള ഒറ്റമൂലി പോലെയാണ് അമ്മയെന്ന വാക്ക്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നമുക്ക് ഓരോ അമ്മമാരുണ്ട്. പരിശുദ്ധ അമ്മയാണ് സ്വര്‍ഗ്ഗത്തിലെ അമ്മ. ഭൂമിയിലും നമ്മുടെ ആവശ്യങ്ങള്‍ക്ക് സഹായവും ആശ്വാസവുമായി ഈ അമ്മ എത്താറുണ്ട്. അമ്മയുടെ സാന്നിധ്യവും സ്‌നേഹവും അനുഭവിച്ചറിഞ്ഞ എത്രയെത്ര നിമിഷങ്ങള്‍..അവസരങ്ങള്‍..

പരിശുദ്ധ കന്യാമറിയത്തിന്റെ ദൈവമാതൃത്വതിരുനാള്‍ ഇന്ന് സഭ ആചരിക്കുകയാണ്. സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അതിശയിക്കുന്ന മഹത്വത്തിനും ഉത്ഭവപാപം കൂടാതെയുള്ള ജനനത്തിനും നിദാനം ദൈവമാതൃത്വമാണ് എന്ന വിശ്വാസമാണ് ദൈവമാതൃത്വതിരുനാളിന് പിന്നിലുള്ളത്. എഫേസൂസ് സൂനഹദോസാണ് മറിയം ദൈവമാതാവാണെന്ന വിശ്വാസസത്യം പ്രഖ്യാപിച്ചത്.

മറിയമില്ലാതെ രക്ഷയില്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ പുതുവര്‍ഷത്തില്‍ ദൈവമാതൃത്വതിരുനാളില്‍ സന്ദേശം നല്കിയത്. നസ്രത്തിലെ മറിയം സ്ത്രീയും അമ്മയുമാണ്. മറിയത്തിലാണ് രക്ഷ പൂവണിഞ്ഞത്. മാനവികതയില്‍ ദൈവികത മെനഞ്ഞെടുത്തവളാണ് നസ്രത്തിലെ മറിയം. ഒരു സ്ത്രീയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവമനുഷ്യഉടമ്പടിയുടെ മഹോത്സവമാണ് ദൈവമാതൃത്വതിരുനാളെന്നും പാപ്പ പറഞ്ഞു.

മരിയന്‍ പത്രത്തിന്റെ എല്ലാ വായനക്കാര്‍ക്കും ദൈവമാതൃത്വതിരുനാള്‍ മംഗളങ്ങള്‍. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും അമ്മയായ പരിശുദ്ധ മറിയത്തെ നമുക്ക വിളിച്ചപേക്ഷിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.