വത്തിക്കാനില്‍ നിന്ന് ചൈനയിലേക്ക് ഏഴുലക്ഷം മാസ്‌ക്കുകള്‍

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ചൈനയിലെ ജനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്ത്വനം. വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഏഴുലക്ഷം മാസ്‌ക്കുകളാണ് പാപ്പ ചൈനയിലേക്ക് അയച്ചിരിക്കുന്നത്.

ആറുലക്ഷത്തിനും ഏഴുലക്ഷത്തിനും ഇടയില്‍ പ്രൊട്ടക്ടഡ് മാസ്‌ക്കുകള്‍ ചൈനയ്ക്ക് നല്കിയതായി ഇതു സംബന്ധിച്ച് വത്തിക്കാന്‍ പ്രസ് ഓഫീസ് വ്യക്തമാക്കി.

വത്തിക്കാന്‍ ഫാര്‍മസിയും പേപ്പല്‍ ചാരിറ്റിയും ഇറ്റലിയിലെ ചൈനീസ് ചര്‍ച്ചും സംയുക്തമായിട്ടാണ് ഇതിനായി പ്രവര്‍ത്തിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.