‘ മാസ് റോക്കു’ മായി അയര്‍ലണ്ടിലെ വൈദികര്‍

അയര്‍ലണ്ട്: പതിനാറും പതിനെട്ടും നൂറ്റാണ്ടുകളിലെ ക്രൈസ്തവമതപീഡനകാലത്ത് രഹസ്യമായി വിശുദ്ധബലി അര്‍പ്പിച്ച വൈദികരുടെ ഓര്‍മ്മകള്‍ അനുസ്മരിച്ചുകൊണ്ട് വെളിമ്പ്രദേശങ്ങളില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്ന അയര്‍ലണ്ടിലെ കത്തോലിക്കാ വൈദികരുടെ വീഡിയോ വൈറലാകുന്നു.

മാസ് റോക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പെയ്ന്‍ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കൂടൂതല്‍ വൈദികരെ ഇതിലേക്കായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദേവാലയങ്ങള്‍ ഉപേക്ഷിച്ച് അയര്‍ലണ്ടിലെ മനോഹരമായ പ്രകൃതി പശ്ചാത്തലമാക്കി പാറക്കെട്ടുകള്‍ ബലിവേദിയാക്കിയാണ് ഇവിടെ വിശുദ്ധ ബലി അര്‍പ്പിക്കുന്നത്. കത്തോലിക്കാ വിശ്വാസം നിയമവിധേയമല്ലാതിരുന്ന ഒരു കാലത്ത് ഇപ്രകാരമായിരുന്നു കത്തോലിക്കാ വൈദികര്‍ രഹസ്യമായി ദിവ്യബലി അര്‍പ്പിച്ചിരുന്നതും അജഗണങ്ങളെ വിശ്വാസത്തില്‍ നിലനിര്‍ത്തിക്കൊണ്ടുപോന്നിരുന്നതും.

ഐറീഷ് രക്തസാക്ഷികളുടെ മധ്യസ്ഥതയില്‍ അയര്‍ലണ്ടിലെ ജനങ്ങളുടെ വിശ്വാസജീവിതത്തില്‍ ഒരു പുനരുജ്ജീവനം ഉണ്ടാകുന്നതിനായും മാസ് റോക്കില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.