മെത്രാന്റെ ധീരോചിതമായ ഇടപെടല്‍, വിശ്വാസികള്‍ വെടിവയ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

മില്‍വൗക്കീ: ഇപ്പോഴും ആ ഞെട്ടലില്‍ നിന്ന് അവര്‍ മുക്തരായിട്ടില്ല.ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് ദേവാലയമുറ്റത്തേക്ക് ്ഒരു സംഘം അക്രമികള്‍ പാഞ്ഞെത്തിയത്.

അവരുടെ കൈകളില്‍ തോക്കുമുണ്ടായിരുന്നു. എന്തുചെയ്യണമെന്നറിയാതെ വിശ്വാസികള്‍ നിലവിളിച്ചുനില്ക്കുമ്പോഴാണ് ബിഷപ് ഹെന്‍ട്രിയുടെ ധീരോചിതമായ ഇടപെടല്‍. അദ്ദേഹം വിശ്വാസികളോട് ദേവാലയത്തിലേക്ക് തിരികെ കയറാനും നിലത്ത് കമിഴ്ന്നുകിടക്കാനും ഉറക്കെ പറഞ്ഞു.

അദ്ദേഹം ദേവാലയത്തില്‍ നിന്നിറങ്ങിവന്ന് വിശ്വാസികളെ അകത്തേക്ക്് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിശ്വാസികള്‍ തറയില്‍ കമിഴ്ന്നുകിടക്കുമ്പോള്‍ പുറത്തുനിന്ന് വെടിയൊച്ചകള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

പളളിയുടെ അകത്തുകൂടി വെടിയുണ്ടകള്‍പാഞ്ഞുപോയെങ്കിലും ആര്‍ക്കും പരിക്കുകളുണ്ടായില്ല.ദൈവത്തിന് നന്ദിപറയുകയാണ് ബിഷപ് ഹെന്‍ട്രി. റിഫര്‍മേഷന്‍ ഓഫ് ഹോളിനസ് ചര്‍ച്ചിലെ മെത്രാനാണ് ഇദ്ദേഹം ഭാര്യയുടെ മരണത്തെതുടര്‍ന്ന് 24 വര്‍ഷം മുമ്പാണ് ഇദ്ദേഹം സഭ സ്ഥാപിച്ചത്. സമീപപ്രദേശങ്ങളിലെങ്ങും വെടിവയ്പ്പും അക്രമവും നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.