മാറ്റിയോ ഫരീന: യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പുതിയ വിശുദ്ധന്‍


വത്തിക്കാന്‍ സിറ്റി: 1990 മുതല്‍ 2009 വരെയുള്ള ഹ്രസ്വമായ ജീവിതം, അത്രയുമേയുണ്ടായിരുന്നുള്ളൂ മാറ്റിയോ ഫരീനയുടെ ഭൂമിയിലെ ജീവിതം. പക്ഷേ ഇപ്പോള്‍ ആ കൗമാരക്കാരന്‍ ധന്യപദവിയിലാണ്. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റിയോയെ ധന്യനായി പ്രഖ്യാപിച്ചത്.

വിശുദ്ധന്‍ എന്ന് കേള്‍ക്കുമ്പോള്‍ സാധാരണയായി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന പരമ്പരാഗത ധാരണകളെയെല്ലാം തിരുത്തിയെഴുതുന്ന ജീവിതമായിരുന്നു ഫരീനയുടേത്. സ്‌പോര്‍ട്‌സും സംഗീതവും അവന് പ്രാണനായിരുന്നു. ഒമ്പതാം വയസില്‍ വിശുദ്ധ പാദ്രെപിയോയെ സ്വപ്‌നംകണ്ടത് അവന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.

പതിമൂന്നാം പിറന്നാളിന്റെ തൊട്ടുമുമ്പാണ് ബ്രെയ്ന്‍ ട്യൂമറാണെന്ന് കണ്ടെത്തിയത്. രോഗത്തിന്റെ വേദനയും തീവ്രതയും വിശ്വാസത്തില്‍ അവനെ ആഴപ്പെടുത്തുകയാണ് ചെയ്തത്. തുടര്‍ന്നുള്ള ആറുവര്‍ഷം വിവിധ ചികിത്സകളിലൂടെ അവന്‍ കടന്നുപോയി. പരിശുദ്ധ മറിയത്തോടു അദമ്യമായ ഭക്തിയായിരുന്നു ഫരീനയ്ക്കുണ്ടായിരുന്നത്. അവന്‍ തന്നെത്തന്നെ മാതാവിന് സമര്‍പ്പിച്ചു. രോഗചികിത്സയ്ക്കിടയില്‍ വലതുകൈയും കാലും തളര്‍ന്നുപോയപ്പോവും അവന്‍ പതറിയില്ല.

2009 ഏപ്രില്‍ 24 നായിരുന്നു മരണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.