പെസഹാ ദിനത്തില്‍ മാര്‍പാപ്പ തടവുകാരുടെ പാദങ്ങള്‍ കഴുകി

വത്തിക്കാന്‍ സിറ്റി: ഇത്തവണയും ഫ്രാന്‍സിസ് മാര്‍പാപ്പ ആ പതിവ് തെറ്റിച്ചില്ല. പെസഹാദിനത്തില്‍ ഈ വര്‍ഷവും പാപ്പ തടവുകാരുടെ പാദങ്ങള്‍ കഴുകി. സിവിറ്റാവെച്ചിയായിലെ ജയില്‍വാസികളുടെ പാദങ്ങള്‍ കഴുകിയാണ് പാപ്പ പെസഹ ആചരിച്ചത്.

ലോകത്തിന്റെ നോട്ടത്തില്‍ വിചിത്രമായ കാര്യമാണ് ക്രിസ്തു ചെയ്തതെന്ന് വിശുദ്ധ യോഹ 13:1-15 വരെയുള്ള തിരുവചനഭാഗങ്ങള്‍ വായിച്ച വചനസന്ദേശം നല്കിയ പാപ്പ പറഞ്ഞു. തന്നെ ഒറ്റുകൊടുക്കുകയും വില്ക്കുകയും. ചെയ്തവനെ അവിടുന്ന് വിളിച്ചത് സ്‌നേഹിതാ. എന്നാണ്.അയാളുടെ പാദങ്ങളും ക്രിസ്തു കഴുകി. പ്രത്യേകമായ താല്പര്യങ്ങളൊന്നുമില്ലാതെ മറ്റുള്ളവരെ സേവിക്കുക. എളിമയുണ്ടായിരിക്കുക ഇതാണ് ക്രിസ്തു നമ്മോട് പറയുന്നത്.

ജീവിതാവസാനം വരെ എല്ലാവരോടും ക്രിസ്തു ക്ഷമിച്ചു. ദൈവം എല്ലാംക്ഷമിക്കുന്നു ദൈവം വിധിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്നു. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന വിവിധ പ്രായക്കാരും ദേശക്കാരുമായ പന്ത്രണ്ടുപേരുടെ പാദങ്ങളാണ് പാപ്പ കഴുകിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.