മാര്‍പാപ്പയോട് മരിയുപ്പോളിലെ ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രെയന്‍ പട്ടാളക്കാരന്റെ കത്ത്

മാരിപ്പോള്‍: യുക്രെയിനിലെ മരിയുപ്പോളിലെ ജനങ്ങളെ രക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ മിലിട്ടറി കമാന്‍ഡര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്ത് അയച്ചു. മേജര്‍ സെര്‍ഹി വോള്‍യ്‌നയാണ് പാപ്പായ്ക്ക് കത്തെഴുതിയിരിക്കുന്നത്. 36 ാം മറൈന്‍ ബ്രിഗേഡിനെ നയിക്കുന്നത് ഇദ്ദേഹമാണ്.

കഴിഞ്ഞ അമ്പത് ദിവസമായി റഷ്യന്‍ പട്ടാളത്തിന്റെ കീഴില്‍ മരിയുപ്പോളിലെ ജനങ്ങള്‍ ദുരിതജീവിതം നയിക്കുകയാണ്. ഭക്ഷണമോ വെളളമോ ആവശ്യത്തിന് ലഭിക്കുന്നില്ല. അങ്ങയുടെ ജീവിതത്തില്‍ ഇക്കാലത്തിനിടയില്‍ പലതും കണ്ടിട്ടുണ്ടാവാം. പക്ഷേ മരിയുപ്പോളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുപോലെത്തെ സംഭവങ്ങള്‍ താങ്കള്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ല എന്നെനിക്ക് ഉറപ്പാണ്. ഭൂമിയിലെ നരകത്തിന് തുല്യമായ അവസ്ഥയാണ് ഇവിടെ. കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളും ബങ്കറിനുളളില്‍ ഭയന്നു കഴിയുന്നു.തണുപ്പും വിശപ്പും അവരെ വല്ലാതെ അലട്ടുന്നു. ഓരോ ദിവസവുംശത്രുവിന്റെ ആക്രമണങ്ങള്‍ക്ക് അവര്‍ വിധേയരാകുന്നു. ഓരോ ദിവസവും ഞാന്‍കണ്ടുകൊണ്ടിരിക്കുന്ന രംഗങ്ങള്‍ എനിക്ക് വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.മുറിവേറ്റവര്‍ മരുന്നോ ഭക്ഷണമോ ഇല്ലാതെമരിച്ചുവീഴുന്നു. ലോകത്തിന് സത്യം നല്കാന്‍, മരിയുപ്പോളിലെ ജനങ്ങളെ സാത്താന്റെ കൈകളില്‍ നിന്ന് രക്ഷിക്കാന്‍ പാപ്പ ഇടപെടണമെന്നാണ് ഇദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഓര്‍ത്തഡോക്‌സ് ക്രൈസ്തവനാണ് ഇദ്ദേഹം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.