മയക്കുമരുന്നു സംഘങ്ങള്‍ സംഘടിതമായി യുവജനങ്ങളെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു: ഡോ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

കൊല്ലം: മയക്കുമരുന്നു മാഫിയാകള്‍ സംഘടിതമായി യുവജനങ്ങളെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ക്രൈസ്തവവിശ്വാസത്തെയും പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും ബോധപൂര്‍വ്വം ഇകഴ്ത്താന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ 44 ാം അര്‍ദ്ധവാര്‍ഷിക സെനറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം പ്രതിസന്ധികളെ കെസിവൈഎം പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനൊപ്പം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പരിസ്ഥിതി സംരക്ഷണം മുതലായവയും കെസിവൈഎം ഏറ്റെടുക്കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു. പി. സി വിഷ്ണുനാഥ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എഡ്വര്‍ഡ് രാജു അധ്യക്ഷനായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.