മെഡ്ജുഗോറി തീര്‍ത്ഥാടനത്തെക്കുറിച്ച് പഠിക്കാന്‍ വത്തിക്കാന്‍ നിയോഗിച്ച ബിഷപ് ദിവംഗതനായി


പോളണ്ട്: ആര്‍ച്ച് ബിഷപ് ഹെന്റിക്ക് ഹോസര്‍ ദിവംഗതനായി. 78 വയസായിരുന്നു. മെഡ്ഡുഗോറി തീര്‍ത്ഥാടനത്തെക്കുറിച്ച് പഠിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി നിയോഗിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.

1942 നവംബര്‍ 27 നായിരുന്നു ജനനം. പള്ളോട്ടെന്‍ സന്യാസസമൂഹത്തില്‍ അംഗമാകുന്നതിന് മുമ്പ് മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു. 2008 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇദ്ദേഹത്തെ വാഴ്‌സോയിലെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ച് ബിഷപിനെ പ്രത്യേക ദൗത്യവാഹകനായി മെഡ്ജുഗോറിയായിലേക്ക് അയച്ചത്. ഏകദേശം നാല്പതുവര്‍ഷത്തോളമായി മെഡ്ജുഗോറി പരിശുദ്ധ സിംഹാസനത്തെസംബന്ധിച്ച് സങ്കീര്‍ണ്ണമായ പ്രശ്‌നമായി മാറിയിട്ട്.

1981 ലാണ് പരിശുദ്ധ കന്യക ഇവിടെ ദര്‍ശനം നല്കാനാരംഭിച്ചത്. അന്നുമുതല്‍ രണ്ടുമില്യന്‍ വിശ്വാസികളാണ് വര്‍ഷം തോറും ഇവിടേയ്ക്ക് തീര്‍ത്ഥാടകരായി എത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.