മെഡ്ജുഗോറി: മാസം തോറുമുള്ള ദര്‍ശനങ്ങള്‍ അവസാനിച്ചതായി വിഷനറി

മെഡ്ജുഗോറി: മാസം തോറും നല്കിവരുന്ന മാതാവിന്റെ ദര്‍ശനങ്ങള്‍ ഇനിയുണ്ടാവുകയില്ലെന്ന് വിഷനറി അറിയിച്ചു. 1987 മുതല്ക്കാണ് മാതാവിന്റെ ദര്‍ശനങ്ങള്‍ ബോസ്‌നിയന്‍ നഗരത്തിലെ വിഷനറിക്ക് ലഭിച്ചുകൊണ്ടിരുന്നത്.

മിര്‍ജാന സോള്‍ഡോ എന്ന അമ്പത്തിയഞ്ചുകാരിക്കാണ് മാതാവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നത്. എല്ലാ മാസവും രണ്ടാമത്തെ ദിവസമാണ് മാതാവ് ദര്‍ശനം നല്കിയിരുന്നത്. മാര്‍ച്ച് 18 നാണ് മരിയദര്‍ശനങ്ങള്‍ അവസാനിച്ചതായി സോള്‍ ഡോ അറിയിച്ചത്.

മെഡ്ജിഗോറിയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ വത്തിക്കാന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ പൂര്‍ത്തിയായത് ജനുവരി 2014 ല്‍ ആയിരുന്നു. പഠനഫലം ഇപ്പോള്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്തിന് മുമ്പിലാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഫ്രാന്‍സിസ് മാര്‍പാപ്പയുടേതാണ്.

മരിയന്‍ പ്രത്യക്ഷീകരണങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ക്കമാനസാന്തരമുണ്ടായതായി പറയപ്പെടുന്നുണ്ട്. എങ്കിലും വത്തിക്കാന്‍ ഇതിനെ ആധികാരികമായി പ്രഖ്യാപിച്ചിട്ടില്ല. വത്തിക്കാന്‍ മെഡ്ജിഗോറിയിലേക്കുളള തീര്‍ത്ഥാടനത്തിന് 2019 മെയിലാണ് അംഗീകാരം നല്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.