മെക്‌സിക്കോയെ ഭക്തിസാന്ദ്രമാക്കി പുരുഷന്മാരുടെ ആദ്യ ജപമാല പ്രാര്‍ത്ഥന

മെക്‌സിക്കോ സിറ്റി: ജൂണ്‍ 25 ന് മെക്‌സിക്കോ നഗരവീഥികളെ ഭ്ക്തിസാന്ദ്രമാക്കി പുരുഷന്മാരുടെ ശബ്ദത്തില്‍ ജപമാല പ്രാര്‍ത്ഥനകള്‍ മുഴങ്ങി. പുരുഷന്മാരുടെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ജപമാല പ്രാര്‍ത്ഥന മെക്‌സിക്കോയില്‍ സംഘടിപ്പിച്ചത്. ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യവും അന്തരീക്ഷത്തില്‍ മുഴങ്ങി.

മെട്രോപ്പോലീത്തന്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന് ശേഷമാണ് ജപമാല പ്രാര്‍ത്ഥനയില്‍ പുരുഷന്മാര്‍ പങ്കെടുത്തത്. എണ്ണൂറോളം പേരാണ് പങ്കെടുത്തത്. വിശ്വാസികളുടെ സാക്ഷ്യങ്ങളും പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു. 13 വര്‍ഷമായികുമ്പസാരം പോലെയുളള കൂദാശകളില്‍ നിന്ന് അകന്നുജീവിച്ച ഒരു വ്യക്തിയുടെ സാക്ഷ്യം ഇതില്‍ ശ്രദ്ധേയമായിരുന്നു.

പോളണ്ടിലാണ മെന്‍സ് റോസറി എന്ന ഇന്റര്‍നാഷനല്‍ പ്രെയര്‍ മൂവ് മെന്റ് ആരംഭിച്ചത്. തുടര്‍ന്ന് ലാറ്റിന്‍ അമേരിക്കയില്‍ നിരവധി ജപമാല പ്രോഗ്രാമുകള്‍ സംഘടിപ്പിക്കപ്പെട്ടു.. അവന്‍പറയുന്നതുപോലെ ചെയ്യുക എന്ന മാതാവിന്റെ വാക്കുകള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജപമാലയുടെ സംഘാടകര്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.