കോവിഡ് കാലത്ത് കരുണയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം

കോവിഡ് കാലത്ത് ദൈവകരുണയില്‍ നമുക്ക് കൂടുതലായി ആശ്രയിക്കാം. ഇതാ അതിനായി ഒരു പ്രാര്‍ത്ഥന:

നിത്യനായ പിതാവേ, അനന്തകാരുണ്യത്തിന്റെ ഉറവിടമേ സഹാനുഭൂതിയുടെ അക്ഷയപാത്രമേ, കനിവോടെ ഞങ്ങളുടെ മേല്‍ നോക്കണമേ. അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമേ. അങ്ങയുടെ കരുണ ഞങ്ങളിലേക്ക് കടന്നുവരാന്‍ തടസമായി നില്ക്കുന്ന പാപങ്ങളെയും പാപസാഹചര്യങ്ങളെയും തുടച്ചുമാറ്റണമേ.

ഈശോയേ അങ്ങയുടെ തിരുരക്തത്താല്‍ ഞങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബുദ്ധിയെയും ചിന്തകളെയും കഴുകി വിശുദ്ധീകരിച്ച എല്ലാ തരത്തിലുമുളള പാപങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ശാപങ്ങളില്‍ നിന്നും പൈശാചികപീഡകളില്‍ നി്‌നും കൊറോണ വ്യാപനത്തില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. അങ്ങയുടെ കരുണയുടെ വക്താക്കളാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളോടുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്റെ കുഞ്ഞാടേ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമി്ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.

കോവിഡ് വ്യാപനത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.