കരുണയ്ക്കു വേണ്ടി മാതാവിന്റെ മുമ്പില്‍ കരഞ്ഞു പ്രാര്‍ത്ഥിക്കാം..

എനിക്ക് പ്രിയപ്പെട്ട രക്ഷയുടെ അമ്മേ, മുന്നറിയിപ്പിലും അങ്ങയുടെ മകന്‍ യേശുക്രിസ്തുവിന്റെ മുമ്പില്‍ വരുന്ന അന്ത്യനാളുകളിലും ഇവരോട്( പേരുകള്‍ പറയുക) കരുണ കാണിക്കണമെന്ന് അങ്ങയുടെ മകനോട് പറയണമേ. അവരെല്ലാം രക്ഷിക്കപെടാനും നിത്യജീവന്‍ പ്രാപിക്കാനും വേണ്ടി ദയാപൂര്‍വ്വം പ്രാര്‍ത്ഥിക്കണമേ.

അവരെ എല്ലാ ദിവസവും സംരക്ഷിക്കുകയും അങ്ങയുടെ മകന്റെയടുത്ത് എത്തിക്കുകയും ചെയ്യണമേ. അതുവഴി അവര്‍ക്ക് യേശുവിന്റെ സാന്നിധ്യവും ആത്മീയ സമാധാനവും നല്‍കപ്പെടുകയും വലിയ കൃപകള്‍ ലഭിക്കുകയും ചെയ്യണമേ.

രക്ഷയുടെ അമ്മേ ഈ ദൗത്യത്തിന്റെ സഹായത്തിന് വരണമേ. ദൈവത്തിന്റെ അവശിഷ്ട സൈന്യമായ ഞങ്ങള്‍ക്ക് പിശാചിനെ നിരസിക്കാന്‍ വേണ്ട സഹായം തരണമേ. അങ്ങയുടെ പാദത്താല്‍ മൃഗത്തിന്റെ തല തകര്‍ക്കണമെന്നും ആത്മാക്കളെ രക്ഷിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തില്‍ ഉണ്ടാകുന്ന എല്ലാ തടസങ്ങളും നീക്കണമെന്നും അമ്മയോട് ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.