മെക്‌സിക്കോയില്‍ അക്രമം വര്‍ദ്ധിക്കുന്നു,സമാധാനത്തിനും പ്രാര്‍ത്ഥനയ്ക്കും വേണ്ടി സഭാനേതാക്കന്മാരുടെ ആഹ്വാനം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അക്രമം വര്‍ദ്ധിക്കുകയും അടുത്തയിടെ രണ്ട് ഈശോസഭ വൈദികര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മെക്‌സിക്കോയിലെ സഭാ നേതാക്കന്മാര് രാജ്യത്ത്‌സമാധാനംപുലരാന്‍ വേണ്ടി പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ്,കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് ഓഫ് റിലീജിയസ് ഓഫ് മെക്‌സിക്കോ, മെക്‌സിക്കന്‍ പ്രൊവിന്‍സ് ഓഫ് ദ സൊസൈറ്റി ഓഫ് ജീസസ് എന്നിവയാണ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

ജൂലൈ 10 ന് രാജ്യമെങ്ങും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകളില്‍ മരണമടഞ്ഞവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുകയും വിശുദ്ധ കുര്‍ബാനയില്‍ അവരെ അനുസ്മരിക്കുകയും ചെയ്യും. കൊല്ലപ്പെട്ടവരുടെ ഫോട്ടോകള്‍ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കാവുന്നതുമാണ്.

സൗഖ്യപ്പെടുത്തേണ്ട ഒരു മുറിവ് രാജ്യത്തുണ്ട്, സമാധാനം പുന:സ്ഥാപിച്ച് രാജ്യത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യവുമുണ്ട്. ക്രിസ്തുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സജീവസ്മരണ രാജ്യത്തെ ഗ്രസിച്ചിരിക്കന്ന ഭയങ്ങള്‍ അകറ്റി സമാധാനം പുന:സ്ഥാപിക്കാന്‍ സഹായിക്കും.സംയുക്തപ്രസ്താവനയില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ മൂന്നുവരെ 13,389 നരഹത്യകളാണ് മെക്‌സിക്കോയില്‍ നി്ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.പ്രസിഡന്റ് ആന്ദ്രെയുടെ ഭരണം 2018 ല്‍ അവസാനിക്കുമ്പോള്‍ ഏഴു വൈദികരാണ് കൊല്ലപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.