കുടിയേറ്റക്കാരായ നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ഒരു ദേവാലയം

റായ്ച്ചൂര്‍: കര്‍ണ്ണാടകയിലെ ബെല്ലാരി രൂപതയില്‍ കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേകിച്ച് നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ദേവാലയം സമര്‍പ്പിച്ചു. കൃഷ്ണ തുംഗഭദ്ര നദികള്‍ക്കിടയിലായി ബാംഗ്ലൂരില്‍ നിന്ന് 409 കിലോ മീറ്റര്‍ നോര്‍ത്തിലാണ ഈ ദേവാലയം.

ഉണ്ണീശോയുടെ നാമത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദേവാലയത്തിന്റെ കൂദാശ ബിഷപ് ഹെന്റി ഡിസൂസ നിര്‍വഹിച്ചു. ബെല്ലാരി രൂപതയ്ക്ക് കിട്ടിയ വലിയ അനുഗ്രഹമാണ് ഈ ദേവാലയമെന്ന് ബിഷപ് ഹെന്റി പറഞ്ഞു. നിരവധി തൊഴിലാളികളുടെ പങ്കുവയ്ക്കലിന്റെ ഫലമായിട്ടാണ് ദേവാലയം ഉയര്‍ന്നിരിക്കുന്നത്.

ബെല്ലാരി-റായ്ച്ചൂര്‍ മിഷനില്‍ 30 ല്‍ അധികം വര്‍ഷം സേവനം ചെയ്ത ഐറീഷ് മിഷനറി ഫാ. പാട്രിക് ഡോലെയെയും ചടങ്ങില്‍ അനുസ്മരിച്ചു.ദയാലു സ്വാമി എന്ന് അറിയപ്പെടുന്ന അദ്ദേഹം 1857 ല്‍ പണികഴിപ്പിച്ച ദേവാലയമാണ് ഇന്ന് സെന്റ് അന്തോണി കത്തീഡ്രലായി മാറിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.