മൈക്ക് പെന്‍സ് മാര്‍പാപ്പയുമായി കണ്ടുമുട്ടി

വത്തിക്കാന്‍ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടി. ഇരുവരുടെയും സംഭാഷണം ഒരു മണിക്കൂര്‍നേരം നീണ്ടു. മൈക്ക് പെന്‍സ്, ഭാര്യ,മരു മകള്‍ എന്നിവരാണ് പാപ്പായെ സന്ദര്‍ശിച്ചത്.

കണ്ടുമുട്ടലിന് ശേഷം ഇരുവരും സമ്മാനങ്ങള്‍ കൈമാറി. തടിയില്‍ തീര്‍ത്ത വലിയൊരു കുരിശാണ് മൈക്ക് പെന്‍സ് പാപ്പയ്ക്ക സമ്മാനിച്ചത്. വാഷിംങ്ടണില്‍ വൈസ്പ്രസിഡന്റിന്റെ താമസസ്ഥലത്തെ തടിയില്‍ തീര്‍ത്ത കുരിശായിരുന്നു അത്. അഞ്ചു പുസ്തകങ്ങളാണ് പാപ്പ സമ്മാനിച്ചത്. സമാധാന സന്ദേശവും അതില്‍ ഉള്‍പ്പെടുന്നു.

പാപ്പയുമായുള്ള കണ്ടുമുട്ടലിന് ശേഷം ഇറ്റലിയുടെ പ്രസിഡന്റുമായും പെന്‍സ് കൂടിക്കാഴ്ച നടത്തി.

മൈക്ക് പെന്‍സിന്റെ കുടുംബപാരമ്പര്യം കത്തോലിക്കരുടേതാണ്. പിന്നീട് ഇവാഞ്ചലിക്കല്‍ ക്രൈസ്തവപാരമ്പര്യത്തിലേക്ക് മാറുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.