ചൈന മതസ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ ഭീഷണി: പോംപിയോ

വാഷിംങ്ടണ്‍: ലോകത്തില്‍ മതസ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന രാജ്യം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്കല്‍ മൈക്ക് പോംപിയോ. ഇഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതസ്വാതന്ത്ര്യത്തിന് ഭാവിയില്‍ ഏറ്റവും വലിയ ഭീഷണി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരിക്കും. ആളുകളുടെ വിശ്വാസത്തിനെതിരെയുള്ള യുദ്ധം അവിടെ നിന്നായിരിക്കും. മുസ്ലീമുകള്‍, ബുദ്ധമതക്കാര്‍, ക്രൈസ്തവര്‍..കൂടുതല്‍ മതനേതാക്കള്‍ മതസ്വാതന്ത്ര്യത്തിന് വേണ്ടിയും ആരാധനാസ്വാതന്ത്ര്യം വളച്ചൊടിക്കപ്പെടുന്നതിന് എതിരെയും ശബ്ദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയും വത്തിക്കാനും തമ്മിലുള്ള ഉടമ്പടിയും അദ്ദേഹം പരാമര്‍ശിച്ചു.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായി ഇഡോനേഷ്യയില്‍ എത്തിച്ചേര്‍ന്നതായിരുന്നു മൈക്ക് പോംപിയോ. ഒക്ടോബര്‍ 25 ന് ആരംഭിച്ച പര്യടനം ഇന്ന് വിയറ്റ്‌നാമില്‍ സമാപിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.