100 ദിവസം, ഒരു മില്യന്‍ ജപമാല, അമേരിക്കയ്ക്കുവേണ്ടിയുള്ള ജപമാല യജ്ഞത്തിന് തുടക്കം കുറിച്ചു

വാഷിംങ്ടണ്‍: അമേരിക്കയെ പിടിമുറുക്കിയിരിക്കുന്ന സാത്താനിക ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഒരു മില്യന്‍ ജപമാല പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചു. മില്യന്‍ റോസറി മാര്‍ച്ച് എന്നാണ് ഇത് അറിയപ്പെടുന്നത്.

മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15 ന് തുടക്കം കുറിച്ച മില്യന്‍ റോസറി മാര്‍ച്ച് അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് സമാപിക്കും. ജപമാലയിലെ അഞ്ചുരഹസ്യങ്ങള്‍ എല്ലാ ദിവസവും ചൊല്ലുക, എല്ലാ വേള്ളിയാഴ്ചയും ഉപവസിക്കുക. അമേരിക്കയില്‍ മരണമടഞ്ഞുപോയ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും ഒരു മണിക്കൂര്‍ നേരം ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുക എന്നിവയാണ് ഇതോട് അനുബന്ധിച്ച് നിഷ്‌ക്കര്‍ഷിക്കുന്ന കാര്യങ്ങള്‍.

നമ്മുടെ കര്‍ത്താവ് നമ്മെയും നമ്മുടെ രാജ്യത്തെയും ഉപേക്ഷിക്കുകയില്ല. എന്ന് വിശ്വാസം ഇതോട് അനുബന്ധിച്ചുള്ള കുറിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ പിടിമുറുക്കിയിരിക്കുന്ന സാത്താനിക ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സാത്താനെ ശാസിച്ചയക്ക്ാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം എന്നും കുറിപ്പില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.