മന്ത്രി ആന്റണി രാജു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെയും ആര്‍ച്ച് ബിഷപ് കളത്തിപ്പറമ്പിലിനെയും സന്ദര്‍ശിച്ചു

കൊച്ചി: മന്ത്രി ആന്റണി രാജു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും സന്ദര്‍ശിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയാണ് മന്ത്രി കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്.

വരാപ്പുഴ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തിയാണ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്. വരാപ്പുഴ അതിരൂപത വികാരി ജനറാല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.