ന്യൂനപക്ഷ അവകാശങ്ങള്‍ നീതിപൂര്‍വ്വം വിതരണം ചെയ്യണം: മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍

കൊച്ചി: ന്യൂനപക്ഷ അവകാശങ്ങളെല്ലാം നീതിപൂര്‍വ്വം വിതരണം ചെയ്യണമെന്നും ഹൈക്കോടതി വിധി വേഗം നടപ്പിലാക്കണമെന്നും താമരശ്ശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍.

കോടതി വിധി മറി കടക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍സാധിക്കില്ല. സര്‍ക്കാര്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്നും തുല്യനീതി ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റെമിജിയൂസ്.

രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പുവരുത്തുമ്പോള്‍ മത സമുദായ ഐക്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.