ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങള്‍ക്കുള്ള ന്യൂനപക്ഷപദവി പുനര്‍നിര്‍ണ്ണയം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്കുള്ള ന്യൂനപക്ഷപദവി പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ന്യൂനപക്ഷ സമൂദായങ്ങളിലെ ചുരുക്കം ചിലര്‍ സമ്പന്നരാണെന്നതിന്റെ പേരില്‍ ഈ സമുദായങ്ങളിലെ മുഴുവന്‍ അംഗങ്ങളും സാമൂഹ്യമായും സാമ്പത്തികമായും മുന്നിലാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ന്യൂനപക്ഷമെന്നത് നമ്മുടെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നതിന്റെ പേരില്‍ ഇവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.