ഇന്ന് മാതാവിന്റെ അത്ഭുതകരമായ മെഡലിന്റെ തിരുനാള്‍

ഇന്ന് നവംബര്‍ 27. പരിശുദ്ധ കന്യാമറിയം വിശുദ്ധ കാതറിന്‍ ലബോറിക്ക് അത്ഭുതമെഡല്‍ നല്കിയത് ഇന്നേ ദിവസമായിരുന്നു. 1830 ല്‍ ആയിരുന്നു അത്. ഫ്രാന്‍സിലെ പാരിസില്‍ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയില്‍ നൊവീസ് ആയിരുന്നു അന്ന് കാതറിന്‍..

ഭൂഗോളത്തിന് മുകളില്‍ കൈകള്‍ വിരിച്ചുപിടിച്ചുനില്ക്കുന്ന മാതാവിനെയും ഓ മറിയമേ പാപമില്ലാതെ ഗര്‍ഭം ധരിച്ചവളേ ഞങ്ങള്‍ക്കുവേണ്ടിയും പ്രത്യേകമായി സഹായം ആവശ്യമുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമേ എന്ന പ്രാര്‍ത്ഥനയുമാണ് വിശുദ്ധ കാതറിന്‍ ആ നേരം കണ്ടത്.

ഇംഗ്ലീഷ് അക്ഷരമാലയിലെ M ഉം ചുവടെ രണ്ടു ഹൃദയവും കാതറിന്‍ കണ്ടു. ഈ മെഡല്‍ ധരിക്കുന്നവര്‍ക്ക് മാതാവിന്റെ സംരക്ഷണവും മാധ്യസ്ഥവും ലഭിക്കുമെന്നും മാതാവ് അന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി.

ദര്‍ശനപ്രകാരമുള്ള അത്ഭുതകാശുരൂപം 1832 മുതല്‍ വിതരണം ചെയ്തുതുടങ്ങി. കാതറിന്റെ വെളിപ്പെടുത്തലുകളെ രൂപത ട്രിബ്യൂണല്‍ അംഗീകരിച്ചത് 1836 ലാണ്. മാതാവിന്റെ അത്ഭുതകാശുരൂപത്തോടുള്ള നൊവേനയും കാലക്രമേണ രൂപപ്പെട്ടു.1930ല്‍ മാതാവിന്റെ അമലോത്ഭവതിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിനാണ് ഈ നൊവേന ആരംഭിച്ചത്.രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ നൊവേന ഏറെ പ്രചരിച്ചിരുന്നു.

ഈ കാശുരൂപം നമുക്കും ധരിക്കാം. അതിലൂടെ മാതാവിന്റെ മാധ്യസ്ഥശക്തിയും സംരക്ഷണവും തേടുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.