മാതാവ് പ്രത്യക്ഷപ്പെട്ട് നല്കിയ അത്ഭുതകാശുരൂപത്തിന് 190- ാം വാര്‍ഷികം, ഓര്‍മ്മ പുതുക്കി ഇന്ന് പ്രത്യേക വെഞ്ചിരിപ്പ്

വത്തിക്കാന്‍സിറ്റി: പരിശുദ്ധ കന്യാമറിയം വിശുദ്ധ കാതറിന്‍ ലാബോറിന് പ്രത്യക്ഷപ്പെട്ട് നല്കിയ അത്ഭുതകാശുരൂപത്തിന് ഇന്ന് 190 വയസ് പൂര്‍ത്തിയാകും. ഈ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അത്ഭുതകാശുരൂപത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് നിര്‍വഹിക്കും. സെന്റ് വിന്‍സെന്റ് ഡി പോള്‍ നേതൃത്വം നല്കുന്ന മരിയന്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ഏകദേശം ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരിശുദ്ധ അമ്മ വിശുദ്ധകാതറിന് പ്രത്യക്ഷപ്പെട്ട് ഈ അത്ഭുതകാശുരൂപം സമ്മാനിച്ചത്. 1830 ജൂലൈ 18 നോ 19 നോ ആണ് മാതാവ് ആദ്യമായി ദര്‍ശനം നല്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. 1830 നവംബര്‍ 27 ന് രണ്ടാമതും അതേ വര്‍ഷം ഡിസംബറില്‍ മൂന്നാമതും മാതാവ് ദര്ശനം നല്കി.

അത്ഭുതമെഡല്‍ വിശ്വാസത്തോടെ ധരിക്കുന്നവര്‍ക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിക്കുമെന്നും അന്ന് മാതാവ് വാഗ്ദാനം നല്കുകയുണ്ടായി. പരിശുദ്ധ അമ്മയുടെ പ്രത്യേകസംരക്ഷണവും മാധ്യസ്ഥശക്തിയും ലഭിക്കുന്നതിന് സഹായകരമാണ് ഈ കാശുരൂപം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.