“മിറര്‍” നോമ്പുകാലത്തിന്റെ വ്യത്യസ്ത വ്യാഖ്യാനവുമായി ഫിയാത്ത് മിഷന്റെ ഷോര്‍ട്ട് ഫിലിം

ഫിയാത്ത് മിഷന്റെ ഷോർട് ഫിലിം ‘മിറർ’  പുറത്തിറങ്ങി. നോമ്പുമായി ബന്ധപ്പെട്ട്,  വിശ്വസികൾ കരുതിയിരിക്കുന്ന സാധാരണ ത്യാഗങ്ങൾക്കപ്പുറത്ത് വേറിട്ട ഒരു ചിന്ത പകരാൻ  ഈ കൊച്ചു വീഡിയോ നിങ്ങളെ സഹായിക്കും. മാത്രമല്ല നോമ്പ്  ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നവർക്ക് ഒരു വെല്ലുവിളികൂടിയായായിരിക്കും.  ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ  പ്രിൻസ് ഡേവിസ് തെക്കൂടനാണ് ‘മിറർ’  സംവിധാനം ചെയ്തിരിക്കുന്നത്.

ഒരാളുടെ യാത്ര, നോമ്പിൽ ആരംഭിച്ച് എമ്മാവൂസിൽ അവസാനിക്കുന്നു. യാത്രക്കിടയിൽ സ്നേഹത്തോടെ തിരുത്തുകയും ജ്ഞാനമേകി പ്രകാശിപ്പിക്കുകയും ചെയ്യുന്ന ആ കൂട്ടുയാത്രക്കാരൻ വിട്ടുപോകരുതേ എന്നാഗ്രഹിക്കുന്നു.തുടർന്ന് അയാൾ പുതിയൊരു തീരുമാനത്തിലൂടെ നല്ലൊരു വ്യക്തിയായിത്തീരുന്നു. അതാണ് ഫിലിമിന്റെ ഇതിവൃത്തം.

കഥ  ജോസഫ് & വർഗീസ്, പ്രേംപ്രകാശ്,സിജോ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം പിന്റോ,  എഡിറ്റിങ് ഐബി, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ജീനോ, സൗണ്ട് ഡിസൈൻ സിനോജ്, വിഷ്വൽ എഫ്ഫെക്ട്സ് ലോയിഡ് , ട്രെയ്‌ലർ ലിജോ, ആർട്ട്  പിഞ്ചു, പ്രൊഡക്ഷൻ മാനേജർ സിനി.

പുണ്യാളൻ, വലിയവീട് ചെറിയകാര്യം എന്നീ വെബ് സീരിസുകൾക്കിടയിലും വിശ്വാസികൾക്ക് കാലത്തിനനുസൃതമായി പുതിയ ആത്മീയ ഉണർവ്വ് പകരുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.അലസമായ അനുഷ്ടാനങ്ങളെക്കാളും ആൽമാർത്ഥതയില്ലാത്ത നോമ്പ് തീരുമാനങ്ങളെക്കാളും ദൈവം ആഗ്രഹിക്കുന്നത് പരിപൂർണമായ മാറ്റമാണ് എന്ന ശക്തമായ ആശയം നല്കാൻ മിറർ എന്ന ഫിലിമിന് സാധിച്ചിട്ടുണ്ട്.. വീഡിയോ കാണുവാൻ ലിങ്ക് ക്ലിക് ചെയ്യുമല്ലോ.ഫിയാത്ത് മിഷൻ യു ട്യൂബ് ചാനലിൽ themirror എന്ന് കൊടുത്താൽ കാണാം.!!

https://youtu.be/Du4NSGEekWI



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.