അമേരിക്കന്‍ മിഷനറിമാരെ ഹെയ്ത്തിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

ഹെയ്ത്തി: പതിനേഴ് പേരടങ്ങുന്ന മിഷനറി സംഘത്തെയും കുടുംബാംഗങ്ങളെയും ഹെയ്ത്തിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.

ഓഹിയോ കേന്ദ്രമായിട്ടുള്ള ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. അനാഥാലയം സന്ദര്‍ശിക്കുന്ന അവസരത്തിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. അഞ്ചു പുരുഷന്മാര്‍, ഏഴു സ്ത്രീകള്‍, അഞ്ച് കുട്ടികള്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഒരു കനേഡിയനും മറ്റുള്ളവരെല്ലാം യുഎസ് പൗരന്മാരുമാണ്. തടവിലായിരിക്കുന്നവരുടെ മോചനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ് അഭ്യര്‍ത്ഥിക്കുന്നു.

തടവിലായിരിക്കുന്ന ഒരാളുടെ വാട്‌സാപ്പ് മെസേജും പുറത്തുവന്നിട്ടുണ്ട്. ഞങ്ങള്‍ തടവിലാണ്, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. എവിടേയ്ക്കാണ് ഞങ്ങളെ കൊണ്ടുപോകുന്നത് എന്നറിയില്ല. പ്രാര്‍ത്ഥിക്കുക.പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക.

ഏപ്രില്‍ മാസത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് പത്ത് കത്തോലിക്കാ പുരോഹിതരെയും സന്യസ്തരെയും തട്ടിക്കൊണ്ടുപോയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.