ഈ വര്‍ഷം ലോകവ്യാപകമായി കൊല്ലപ്പെട്ടത് 22 കത്തോലിക്കാ മിഷനറിമാര്‍

വത്തിക്കാന്‍ സിറ്റി: 2021 അവസാനിക്കുന്ന ഈ ദിവസം ഇതുവരെ ഈ വര്‍ഷം കൊല്ലപ്പെട്ട കത്തോലിക്കാ മിഷനറിമാരുടെ കണക്കുകള്‍ പുറത്തുവിട്ടു. 22 കത്തോലിക്കാ മിഷനറിമാരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടിരിക്കുന്നത്.വത്തിക്കാന്‍ പ്രസ് ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് ഫിദെസ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 22 പേരില്‍ 13 പേര്‍ വൈദികരും രണ്ടുപേര്‍ സന്യാസിനികളും ഒരാള്‍ സന്യാസ വൈദികനുമാണ്.

ആറു പേര്‍ അല്മായരാണ്. അതുപോലെ 22 ല്‍ പാതി പേര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ഏഴു വൈദികരും രണ്ടു കന്യാസ്ത്രീകളും രണ്ട് അലമായരും. ഏഴു മിഷനറിമാര്‍ ലാറ്റിന്‍ അമേരിക്കയിലും മൂന്നുപേര്‍ ഏഷ്യയിലും ഒരാള്‍ യൂറോപ്പിലും കൊല്ലപ്പെട്ടിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിലാണ് ഈ മിഷനറിമാരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നത്. 2000 നും 2020 നും ഇടയില്‍ 536 മിഷനറിമാരാണ് ലോകമെങ്ങും കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയായിലെ കൊലപാതകം നടത്തിയത്. കൊള്ളസംഘമാണ് കന്യാസ്ത്രീകളെ കൊല ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.