ഒഡീഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മിഷനറിസ് ഓഫ് ചാരിറ്റിക്ക് സാമ്പത്തികസഹായം

ഭുവനേശ്വര്‍: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ആവശ്യമായ സാമ്പത്തികസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഒഡീസ മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക്ക് നിര്‍ദ്ദേശം നല്കി.

സന്യാസസമൂഹത്തിന് ആവശ്യമായ പണം നല്കണമെന്നും യാതൊരു വിധ സാമ്പത്തിക ബുദ്ധിമുട്ടുകളും അവര്‍ക്ക് നേരിടേണ്ടിവരരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. വിദേശത്തു നിന്ന് പണം സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സന്യാസസമൂഹത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തിലാണ് നവീന്‍ പട്‌നായ്ക്ക് സന്യാസിനി സമൂഹത്തിന് സാമ്പത്തിസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.