ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആര്‍എ രജിസ്ട്രേഷന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതുക്കി നല്കി. ഇതോടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ പഴയതുപോലെ പ്രവര്ത്തിപ്പിക്കാനു സാധിക്കും.
പുതുക്കിയ ലൈസന്‍സ് കാലാവധി 2026 ഡിസംബര്‍ വരെയാണ്. എഫ്സിആര്‍എ രജിസ്ട്രേഷന് പുതുക്കി നല്‍കിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് മിഷനറീസ് ഓഫ് ചാരിറ്റി വ്യക്തമാക്കി. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടത്. ആയിരങ്ങള്‍ക്ക് ആശ്വാസമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വിമര്ശനത്തതിനും പ്രതിഷേധത്തിനും കാരണമായിരുന്നു.