മതപരിവര്‍ത്തനം: മിഷനറിസ് ഓഫ് ചാരിറ്റിയിലെ കന്യാസ്്ത്രീകള്‍ക്കെതിരെ കേസ്

വഡോദര: മിഷനറിസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തനത്തിന്റെ പേരില്‍ കേസ്. ഗുജറാത്തിലെ വഡോദര നിര്‍മ്മല ശിശുഭവനിലെ കന്യാസ്ത്രീകളാണ് ആരോപണ വിധേയര്‍. സംസ്ഥാനത്തെ ആന്റ് കണ്‍വേര്‍ഷന്‍ നിയമത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

നിര്‍മ്മല ശിശുഭവനിലെ അന്തേവാസികളായ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് കേസ്. 2003 ലെ ഗുജറാത്ത് ഫ്രീഡം ഓഫ് റിലിജിയന്‍ ആക്ട് പ്രകാരമുള്ളതാണ് ഈ സ്ഥാപനം. പരാതിയെ തുടര്‍ന്ന് ഡിസ്ട്രിക് സോഷ്യല്‍ ഡിഫന്‍സ് ഓഫീസര്‍ മായാന്‍ക് ത്രിവേദി ഓര്‍ഫനേജ് സന്ദര്‍ശിച്ചു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റും കൂടെയുണ്ടായിരുന്നു.

ഡിസംബര്‍ 9 ന് നടന്ന ഈ അന്വേഷണത്തെതുടര്‍ന്ന് 13ന് പോലീസ് അധികാരികളും മാധ്യമപ്രവര്‍ത്തകരും ഒന്നരമണിക്കൂറോളം അനാഥാലയത്തില്‍ പരിശോധന നടത്തി. പോലീസ് പോയതിന് ശേഷം ആറുപേരടങ്ങുന്ന മറ്റൊരു സംഘം വൈകുന്നേരം ഏഴു മണി മുതല്‍ രാത്രി 11 വരെ പരിശോധന തുടര്‍ന്നു. തങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങളുടെ മുക്കും മൂലയും പരിശോധിച്ചാണ് സംഘം മടങ്ങിയതെന്ന് സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് അറിയിച്ചു. ഇവിടെ മാനസികവും ശാരീരികവുമായി വൈകല്യം നേരിടുന്ന 22 പേരുള്‍പ്പടെ 48 പെണ്‍കുട്ടികളാണ് ഉള്ളത്.

എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം? സിസ്റ്റര്‍ ചോദിക്കുന്നു.

വാസ്തവവിരുദ്ധവും വളച്ചൊടിച്ചതുമായ കേസാണ് ഇത്. ഈശോസഭ വൈദികനും ആക്ടിവിസ്റ്റുമായ ഫാ. സെട്രിക് പ്രകാശ് പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.