ന്യൂയോര്‍ക്ക്: വിശുദ്ധ മദര്‍ തെരേസ സഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിക്കാന്‍ നിക്കരാഗ്വന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സാന്‍ഡിനിസ്റ്റ പാര്‍ലമെന്റ അംഗം ഫിലിബെര്‍ട്ടോ റോഡ്രിഗ്സിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഇപ്രകാരം ഉത്തരവിറക്കിയത്.
1985-90 കാലത്താണ് മിഷനറിസ് ഓഫ് ചാരിറ്റി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 1988 ലാണ് മദര്‍ തെരേസ ഇവിടെ സന്ദര്‍ശനത്തിനെത്തിയത്.
നിയമലംഘനം നടത്തിയെന്നാണ് മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെയുള്ള ആരോപണം. മറ്റ് 100 സന്നദ്ധസംഘടനകള്‍ക്കും ഇതേ വിലക്ക് ബാധകമാണ്.