മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങള്‍ കാബൂളില്‍ നിന്ന് സുരക്ഷിതരായി റോമിലെത്തി

റോം: മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളും അംഗവൈകല്യം ബാധിച്ച 14 കുട്ടികളും സുരക്ഷിതരായി കാബുളില്‍ നിന്ന് റോമിലെത്തിച്ചേര്‍ന്നു. കത്തോലിക്കാ വൈദികന്‍ ജിയോവാന്നി സ്‌കാലെസിയും അഞ്ച് കന്യാസ്ത്രീകളുമാണ് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ അനാഥാലയത്തിലെ കുട്ടികളാണ് ഇവര്‍. 277 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

നഗരത്തിലെ ഏക കത്തോലിക്കാ ദേവാലയത്തില്‍ വിദേശികളായവര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിക്കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു ഫാ. ജിയോവാന്നി. ഈ കുട്ടികളില്ലാതെ എനിക്കൊരിക്കലും ഇറ്റലിയിലേക്ക് മടങ്ങിവരാന്‍ കഴിയില്ലായിരുന്നു. അവരെ തനിച്ചാക്കിയിട്ട് പോകാനുമാവില്ല. അച്ചന്‍ പറയുന്നു. എട്ടുവര്‍ഷമായി കാബൂളില്‍ സേവനം ചെയ്യുകയാണ് ഫാ. ജിയോവാന്നി. ആറു മുതല്‍ 20 വരെ വയസ് പ്രായമുള്ളവരാണ് കുട്ടികള്‍. 2006 ലാണ് മിഷനറീസ് ഓഫ് ചാരിറ്റി ഇവിടെ അനാഥാലയം ആരംഭിച്ചത്. താലിബാന്‍ നഗരം കീഴടക്കിയതോടെ അനാഥാലയം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ അംഗവൈകല്യമുള്ളകുട്ടികളെ ഇറ്റലിയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കഴിയാത്ത സന്യാസിനികളുമുണ്ട്. തങ്ങള്‍ ശുശ്രൂഷിക്കുന്ന അമ്പതു കുട്ടികളെ അഫ്ഗാനിസ്ഥാനില്‍ വിട്ടുകളയേണ്ടിവന്ന ഗതികേടിലാണ് സിസ്റ്റര്‍ ഭാട്ടി ഷഹനാസ്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജീനെ ആന്‍ റ്റൈഡ് അംഗമാണ് സിസ്റ്റര്‍ ഭാട്ടി. ഇറ്റലി അഫ്ഗാനില്‍ നിന്നുള്ള 2,659 പേരെ സ്വീകരിച്ചിട്ടുണ്ട്. രക്ഷപ്പെട്ടെത്തിയവര്‍ ഇറ്റാലിയന്‍ സേനയ്ക്ക് അവരുടെ സമര്‍പ്പണത്തിന്റെയും സേവന സന്നദ്ധതയുടെയും പേരില്‍ നന്ദി അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.