ഓരോ മിഷനറിമാര്‍ക്കും ഓരോ മില്യന്‍ ഡോളര്‍ മോചനദ്രവ്യം, ഹെയ്ത്തിയിലെ മിഷനറിമാര്‍ക്കുവേണ്ടി കൊള്ളസംഘത്തിന്റെ വിലപേശല്‍

ഹെയ്ത്തി: ഹെയ്ത്തിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറിമാരുടെ ജീവന് വില പേശി കൊള്ളസംഘം. ഒരാള്‍ക്ക് ഒരു മില്യന്‍ ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. പതിനേഴ് പേരെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മിഷനറിമാരുടെ സുരക്ഷിതമായ മടങ്ങിവരവിന് 17 മില്യന്‍ ഡോളറാണ് ആവശ്യം വന്നിരിക്കുന്നത്.

ആറു പുരുഷന്മാരും ആറു സ്ത്രീകളും അഞ്ച് കുട്ടികളുമാണ് സംഘത്തിന്റെ പിടിയില്‍ ആയിരിക്കുന്നത്. ഇതില്‍ 16 പേര്‍ അമേരിക്കക്കാരും ഒരാള്‍ കാനഡസ്വദേശിയുമാണ്. ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ശനിയാഴ്ച ഹെയ്ത്തിയിലെ ഒരു അനാഥാലയം സന്ദര്‍ശിക്കാന്‍ പോകുന്ന വഴിക്കാണ് ഇവരെ അക്രമികള്‍ തട്ടിയെടുത്തത്. മിഷനറിമാരുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ് അഭ്യര്‍ത്ഥിച്ചിരുന്നു. അക്രമികളുടെ മാനസാന്തരത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് മിനിസ്ട്രി അപേക്ഷിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.