ഐഎസ് കൊലപ്പെടുത്തിയ മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങളെക്കുറിച്ച് സിനിമ വരുന്നൂ

ആഗോള കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിനമാണ് 2016 മാര്‍ച്ച് നാല്. യെമന്റെ തലസ്ഥാനമായ ഏദെനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകളെ ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയതും മലയാളിയായ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയതും അന്നായിരുന്നു. വൃദ്ധസദനത്തിലെ 12 പേരും അന്നേ ദിവസം കൊല്ലപ്പെട്ടു.

ഈ സംഭവത്തെ ആസ്പദമാക്കി ബ്രിട്ടീഷ് ആന്റ് യെമന്‍ ചലച്ചിത്രനിര്‍മ്മാതാക്കള്‍ സിനിമയെടുക്കുന്നു. ദ ഗാര്‍ഡന്‍ ഓഫ് ഏദെന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് ഈ കന്യാസ്ത്രീകള്‍ യെമനില്‍ തങ്ങളുടെ ശുശ്രൂഷകള്‍ ചെയ്തുപോന്നിരുന്നത്. ത്യാഗോജ്ജ്വലവും വിശ്വാസനിര്‍ഭരവുമായ ജീവിതസാക്ഷ്യമായിരുന്നു അവരുടേത്. ക്രിസ്തുവിന് യഥാര്‍ത്ഥ സാക്ഷ്യം നല്കിയവര്‍. അറേബ്യന്‍ പെനിന്‍സുല വികാര്‍ അപ്പസ്‌തോലിക്ക് ബിഷപ് പോള്‍ ഹിന്‍ഡര്‍ കൊല്ലപ്പെട്ട കന്യാസ്ത്രീകളെ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്.

സിസ്റ്റര്‍ ആന്‍സെലം, സിസ്റ്റര്‍ റെജിനെറ്റെ, സിസ്റ്റര്‍ ജൂഡിത്ത്, സിസ്റ്റര്‍ മാര്‍ഗരറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഫാ. ടോമിനെ 18 മാസങ്ങള്‍ക്ക് ശേഷമാണ് ഭീകരര്‍ വിട്ടയച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.