പട്ടാളക്രൂരത; മിസോറാമിലെ ക്രൈസ്തവര്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക്

മ്യാന്‍മര്‍: മ്യാന്‍മറിലെ പട്ടാളക്രൂരത സഹിക്കാനാവാതെ നിരവധി ക്രൈസ്തവര്‍ ഇന്ത്യയിലേക്ക് പലായനംചെയ്യുന്നതായി വാര്‍ത്ത. മ്യാന്‍മറിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ചിന്‍ ല്‍ നിന്നാണ് കൂടുതലാളുകളും ഇന്ത്യയിലേക്കെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രമായി 200 ല്‍ അധികം ആളുകള്‍ മിസോറാമില്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.

പട്ടാളത്തിന്റെ റെയ്ഡ് സഹിക്കാനാവാതെയാണ് പലായനങ്ങള്‍. പട്ടാളം വീടുകള്‍ കയറിയിറങ്ങി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം രണ്ടു കൗമാരക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. റെയ്ഡിനിടയില്‍ രണ്ടു സഹോദരങ്ങള്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇന്ത്യന്‍ സംസ്ഥാനമായ മിസോറാം മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.

, 2021 ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മറിന്റെ ഭരണം പട്ടാളം പിടിച്ചെടുത്തത്. മിസോറാം ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമാണ്. അതും പലായനത്തിന്കാരണമാകുന്നുണ്ട്.

കുട്ടികളുള്‍പ്പടെ 2,200 പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മ്യാന്‍മറിലെ പട്ടാള ഭീകരതയുടെ ഇരകളായി കൊല ചെയ്യപ്പെട്ടിട്ടുണ്ട് 15,000 ആളുകള്‍ തടവിലാക്കപ്പെട്ടിട്ടുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.