മൊബൈല്‍ ആപ്പുമായി സീറോ മലബാര്‍ സഭ

കൊച്ചി: സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും വിശ്വാസികളെയും പരസ്പരം ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ റെഡിയായി. സഭയുടെ ഇന്റര്‍നെറ്റ് മിഷനാണ് ആപ്ലിക്കേഷന് രൂപം നല്കിയിരിക്കുന്നത്.

സഭാസംബന്ധമായ അറിയിപ്പുകളും വാര്‍ത്തകളും ഉള്‍പ്പടെ സമഗ്രവിവരങ്ങള്‍ ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. അതുപോലെ സഭാസ്ഥാപനങ്ങള്‍, സന്യാസസമൂഹങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാന്‍ കഴിയും. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം.

രൂപതാ മെത്രാന് വൈദികരുമായോ വിശ്വാസികളമായോ സംഘടനകളുമായോ ആശയവിനിമയം നടത്താനും ഇടവകയില്‍ നിന്നോ രൂപതയില്‍ നിന്നോ വിശ്വാസികള്‍ക്ക് ആവശ്യമായ കൂദാശകള്‍ സംബന്ധിച്ചും മറ്റുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍, അനുമതിപത്രങ്ങള്‍ എന്നിവ ലഭിക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ ഭ്രാവിയില്‍ പയോജനപ്പെടും.

ഇടവകകളില്‍ പേരും മൊബൈല്‍ നമ്പറും അനുബന്ധ വിവരങ്ങളും ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും ഇതിന്റെ സേവനം ലഭ്യമാകും, ആരാധനാക്രമം അനുസരിച്ചുള്ള ഓരോ ദിവസത്തെയും ബൈബിള്‍ ഭാഗങ്ങളും വചനസന്ദേശങ്ങളും ആപ്പിലൂടെ ലഭിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.