മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വഴിയൊരുങ്ങുന്നുവെന്ന് കര്‍ദിനാള്‍മാര്‍

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനത്തിന് വഴിയൊരുങ്ങുന്നുവെന്ന് കര്‍ദിനാള്‍മാര്‍. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍്്തകരോട് സംസാരിക്കുകയായിരുന്നു സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍.

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്രയും വേഗം വഴിയൊരുക്കണമെന്ന ആവശ്യത്തോട് വളരെ ക്രിയാത്മകമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതെന്ന് അവര്‍ അറിയിച്ചു. ഇത് പാപ്പായുടെ ഇന്ത്യാസന്ദര്‍ശനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തെ ക്രൈസ്തവരുടെ എല്ലാ ആവശ്യങ്ങളിലും വളരെ അനുകൂലമായ സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഉന്നയിച്ച വിഷയങ്ങളില്‍ പലതിലും പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കര്‍ദിനാള്‍മാര്‍ അറിയിച്ചു.

ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 11.15 ന് തുടങ്ങിയ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.