കാശു നിറഞ്ഞ കീശ ജീവിതത്തെ ശൂന്യമാക്കും… ഈശോയുടെ വാക്കുകള്‍ കേള്‍ക്കൂ

പണസമ്പാദനത്തിലാണ് നമ്മളില്‍ പലരുടെയും ശ്രദ്ധ. ഏതുവിധേനയും പണമുണ്ടാക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പണമുണ്ടായാല്‍ എല്ലാമായി എന്നും നാംകരുതുന്നു അത്തരമൊരു ചിന്തയിലേക്ക് നാം എത്തിപ്പെട്ടതിന് പിന്നില്‍ ഒരുപക്ഷേ ഭൂതകാലത്തിലെ പല തിക്താനുഭവങ്ങളുമുണ്ടായിരിക്കും. പണമില്ലാത്തതിന്റെ ബുദ്ധിമുട്ട് അറിഞ്ഞ നാളുകള്‍..ദാരിദ്ര്യം..കടബാധ്യത,അപമാനം…അങ്ങനെ പലതും. അതുകൊണ്ട് ഏതു വിധേനയും പണമുണ്ടാക്കാനും അങ്ങനെ സമൂഹത്തിലും സഭയിലും മേല്‍ക്കൈ നേടാനും നാം ശ്രമിക്കുന്നു. എന്നാല്‍ യേശു പറയുന്നത് മറ്റൊന്നാണ്.യേശുവിന്റെ കണ്ണുകളിലൂടെ എന്ന കൃതിയിലാണ് ഈശോ നമ്മോട് ഇക്കാര്യം പറയുന്നത്.

ഈശോയുടെ വാക്കുകള്‍ ഇപ്രകാരമാണ്:

ആനന്ദം നിറഞ്ഞ ഹൃദയമാണ് സര്‍വ്വസമ്പത്തിനെക്കാള്‍ ഉപരിയായ നിധി. ആനന്ദപൂരിതമായ ഹൃദയം നിങ്ങളുടെ ജീവിതത്തെ പരിപൂര്‍ണ്ണമാക്കുന്നു. കാശു നിറഞ്ഞ കീശയ്ക്ക്പലപ്പോഴും ജീവിതത്തെ ശൂന്യമാക്കാന്‍ സാധിക്കും. സ്‌നേഹിക്കുന്ന ദൈവത്തില്‍ നിന്നുമുള്ളആമോദമാണ് നിങ്ങള്‍ എപ്പോഴും കാംക്ഷിക്കേണ്ടത്. പണത്തെ സ്‌നേഹിിക്കുന്നതു മൂലമുണ്ടാകുന്ന വ്യസനങ്ങള്‍ എല്ലായ്‌പ്പോഴും ഒഴിവാക്കുകയും വേണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.