100 ല്‍ എത്തിയിട്ടും കുറയാത്ത വിശ്വാസതീക്ഷ്ണത. ഇത് മോണ്‍. ടുറോയുടെ ജീവിതം

ഒരു വൈദികന്റെ വചനപ്രഘോഷണത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. കാച്ചിക്കുറുക്കിയത് എന്ന വിശേഷണത്തിന് സര്‍വ്വഥായോഗ്യമായ പ്രസംഗം. അതേസമയം വളരെ പവര്‍ഫുളളും. മോണ്‍. ടുറോയെന്ന നൂറുവയസുകാരന്‍ വൈദികനാണ് ഇത്. അഞ്ചോ ആറോ വാചകങ്ങള്‍ മാത്രമേ കാണൂ ഇദ്ദേഹത്തിന്റെ ഹോമിലികള്‍ക്ക്.

എന്നാല്‍ അതാവട്ടെ തറച്ചുകയറുന്നവയുമാണ്. ഈ മാസം അവസാനം അദ്ദേഹം 100വയസ് പൂര്‍ത്തിയാക്കുകയാണ്. ക്ലാസ് റൂമില്‍ അധ്യാപകന്‍ പ്രസംഗിക്കുന്നതുപോലെ ഏകപക്ഷീയമായ ഒരു ശൈലി ഞാന്‍ ഇഷ്ടപ്പെടുന്നില്ല. തന്റെ പ്രസംഗത്തെക്കുറിച്ചുളള കാഴ്ചപ്പാട് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഇമ്മാക്കുലേറ്റ് കണ്‍സെപ്ംഷന്‍ സെമിനാരിയില്‍ 60 വര്‍ഷമായി അദ്ദേഹം അധ്യാപകനുമാണ്. നാലു പുസ്തകങ്ങളും രചിചിട്ടുണ്ട്. സെമിനാരി ലൈബ്രറിയുടെ ഡയറക്ടറുമാണ്. കൂടാതെ നിരവധി ബോര്‍ഡുകളില്‍ അംഗവുമാണ്.

ജനുവരി 26 നുള്ള അദ്ദേഹത്തിന്‌റെ നൂറാം ജന്മദിനാഘോഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ശിഷ്യരും സുഹൃത്തുക്കളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.