ഈശോസഭ വൈദികരെ കൊന്ന കേണലിന് 133 വര്‍ഷത്തെ ജയില്‍ ശിക്ഷ

സ്‌പെയ്ന്‍: സാല്‍വദോറിലെ മുന്‍ ആര്‍മി കേണല്‍ ഓര്‍ലാന്റോ മോണ്ടടാനോ മൊറാലെസിനെ സ്‌പെയ്‌നിലെ കോടതി 133 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.

1989 ല്‍ അഞ്ചു ഈശോസഭ വൈദികരെ കൊന്നതാണ് കേസ്. 1980 കളില്‍ നടന്ന എല്‍ സാല്‍വദോര്‍ ആഭ്യന്തര യുദ്ധത്തില്‍ ആസൂത്രിതമായിട്ടാണ് ഇദ്ദേഹം കൊലപാതകം നടത്തിയത്. ഇന്നലെ നടന്ന വിചാരണയില്‍ കേണല്‍ കുറ്റം സമ്മതിച്ചിരുന്നു.

മാര്‍ക്‌സിസ്റ്റ് ഗറില്ലകളുടെ സഹകാരികളാണ് ഈശോ സഭ വൈദികര്‍ എന്ന തെറ്റുദ്ധാരണയാണ് കൊലപാതകത്തിന് കാരണമായത്. 1989 നവംബര്‍ 16 നാണ് കൊലപാതകം നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.