മാര്‍പാപ്പയുടെ പ്രഭാത ദിവ്യബലി ഈ ആഴ്ച മുതല്‍ ലൈവ് സ്ട്രീമിങിലൂടെ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഭാതത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലി ഈ ആഴ്ച മുതല്‍ ലൈവ് സ്ട്രീമിങ്ങിലൂടെ ലഭ്യമാകും.സാന്താമാര്‍ത്തയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയാണ് സട്രീമിങ് ചെയ്യപ്പെടുന്നത്.

കൊറോണ വൈറസിന്റെ ദുരിതത്തില്‍ കഴിയുന്ന ലോകമെങ്ങുമുള്ള ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രഭാതത്തില്‍ 7.30 ന് അര്‍പ്പിക്കുന്ന ദിവ്യബലി സംപ്രേഷണം ചെയ്യാറുണ്ടായിരുന്നുവെങ്കിലും ലൈവ് സ്ട്രീമിങ് ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോഴുള്ള ദിവ്യബലികള്‍ വത്തിക്കാന്‍ മീഡിയ വെബ്‌സൈറ്റിലും യൂട്യൂബിലും ലഭ്യമാണ്.

കൊറോണ വൈറസ് രോഗികള്‍ക്കും ഡോക്ടേഴ്‌സ്, നഴ്‌സസ്, വോളന്റിയേഴ്‌സ് എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍, നഴ്‌സിംങ് ഹോമുകളിലെ പ്രായം ചെന്നവര്‍, ജയില്‍വാസികള്‍ എന്നിവര്‍ക്കുവേണ്ടിയാണ് കുര്‍ബാന അര്‍പ്പിച്ചതെന്ന് പാപ്പ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച പാപ്പായെയും ജലദോഷം പിടികൂടിയിരുന്നു. ഇതു സംബന്ധിച്ച് പല അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീഡിയോയില്‍ അദ്ദേഹം ആരോഗ്യവാനായിട്ടാണ് കാണപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.