മൊസാംബിക്: ഇസ്ലാമിക തീവ്രവാദികള്‍ പാസ്റ്ററുടെ തലയറുത്തു,ശരീരാവശിഷ്ടങ്ങള്‍ കൊണ്ടുപോകാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു

മൊസാംബിക്: ഐഎസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഇസ്ലാമിക തീവ്രവാദികള്‍ പാസ്റ്ററുടെ തല അറുക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെക്കൊണ്ട് ഛേദിക്കപ്പെട്ട ശിരസ് പോലീസ് സ്‌റ്റേഷനിലെത്തിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പാസ്റ്ററുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

നോവാ സാംബേരിയ ഏരിയായില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണും ഡെയ്‌ലി മെയിലും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദികള്‍തന്നെയാണ് സംഭവം അധികാരികളെ അറിയിക്കാന്‍ ത്‌ന്നോട് ആവശ്യപ്പെട്ടതെന്നും പാസ്റ്ററുടെ ഭാര്യ അറിയിച്ചു. മൊസാംബിക്കില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുകയും ലൈംഗിക അടിമകളാക്കി വില്ക്കുകയും ചെയ്യുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ നവംബറില്‍ ഐഎസുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പ് അമ്പതുപേരെ തലയറുത്ത് കൊന്നിരുന്നു. ഓപ്പണ്‍ ഡോര്‍സ് യുഎസ്എ 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 45 ാമതാണ് മൊസാംബിക്കിന്റെ സ്ഥാനം. ഓപ്പണ്‍ ഡോര്‍സിന്റെ വാര്‍ഷികലിസ്റ്റില്‍ ആദ്യമായിട്ടാണ് രാജ്യം ഇടം പിടിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.