മൊസംബിക്കിലെ ക്രൈസ്തവ ഗ്രാമം ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

മൊസംബിക്ക്: മൊസംബിക്കിലെ ക്രൈസ്തവഗ്രാമങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. നിരവധി വീടുകള്‍ക്ക് തീ വയ്ക്കുകയും എ്ട്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തു. ശിരച്ഛേദമാണ് നടത്തിയത്.

മെയ് 23 നും 31 നും ഇടയിലാണ് ക്രൈസ്തവഗ്രാമങ്ങളെ കേന്ദ്രീകരിച്ചുളള ആക്രമണം നടന്നത്. കാബോ ഡെല്‍ഗാഡോയിലെ എട്ട് ക്രൈസ്തവഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത് ജൂണ്‍ രണ്ടിനും ഒമ്പതിനും ഇടയിലും ആക്രമണം നടക്കുകയുണ്ടായി. തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തിരിക്കുന്നത്, 2017 ഒക്ടോബര്‍ മുതല്‍ നാലായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും എണ്‍പതിനായിരത്തോളം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഗ്രാഫൈറ്റ്, സ്വര്‍ണ്ണം, ഗ്യാസ് തുടങ്ങിയ നിക്ഷേപം കൂടുതലുള്ള സ്ഥലമാണ് ഡെല്‍ഗാഡോ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.