കസഖിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്‌സ് മെട്രോപ്പോലീത്തനുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: മോസ്‌ക്കോ പാത്രിയാര്‍ക്കേറ്റ് ഡിപ്പാര്‍ട്ട്‌മെന്‌റ് ഫോര്‍ എക്‌റ്റേര്‍ണല്‍ ചര്‍ച്ച് റിലേഷന്‍സിന്റെ പുതിയ തലവനും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്നലെ കണ്ടുമുട്ടി. മെട്രോപ്പോലീത്തന്‍ അന്തോണിയുമായിട്ടാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. കൂടിക്കാഴ്ചയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

റഷ്യന്‍ ഓര്‍ത്തഡോക്സ്സഭയും റോമന്‍കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുളള നിലവിലെ പ്രശ്‌നങ്ങളാണ് നീണ്ട സംഭാഷണത്തില്‍ ചര്‍ച്ചചെയ്തതെന്ന് അറിയുന്നു. സെപ്തംബറില്‍ കസാക്കിസ്ഥാനില്‍ നടക്കുന്ന മതാന്തരസംവാദത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക കിറിലുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ആരായുന്നുണ്ട്.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണ് മോസ്‌ക്കോ പാത്രിയാര്‍ക്ക കിറില്‍. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ 150 മില്യന്‍ അംഗങ്ങളുണ്ട്. ലോകത്തിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരുടെ ആകെ എണ്ണത്തെക്കാള്‍ പാതിയിലേറെയാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.