മൊസംബിക്ക്; ഐഎസ് ഭീകരത വീണ്ടും: അമ്പതു പേരുടെ തലവെട്ടി

മൊസംബിക്: ആഫ്രിക്കന്‍ രാജ്യമായ മൊസംബിക്കില്‍ ഐഎസ് തീവ്രവാദികളുടെ തേര്‍വാഴ്ച. നിരവധി ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും അമ്പതു പേരെ തലവെട്ടി കൊലപ്പെടുത്തുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

അനേകം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വീടുകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. ഇരുപതു പേരുടെ ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. തിങ്കളാഴ്ചയാണ് ഈ സംഭവം.

അതേസമയം വെള്ളിയാഴ്ച നാന്‍ജാബ വില്ലേജിലും ഐഎസ് തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അല്ലാഹു അക്ബര്‍ മുഴക്കിയായിരുന്നുവത്രെ അക്രമികളുടെ കടന്നുവരവ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഫ്രിക്കയില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിച്ചിരിക്കുകയാണ്. ബോക്കോ ഹാരം, ഫുലാനി ഹെര്‍ഡ്‌സ്മാന്‍, ഐഎസ് എന്നിവയാണ് ഇവിടെ പ്രധാനമായും അക്രമം നടത്തുന്നത്. മൊസംബിക്കിലേക്ക് നിരവധി കത്തോലിക്കാസന്നദ്ധസംഘടനകള്‍ അത്യാവശ്യസേവനങ്ങള്‍ നല്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.